മൂപ്പൈനാട്, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ വ്യാജമദ്യ വില്‍പ്പന സജീവമാകുന്നു

Posted on: September 11, 2014 9:49 am | Last updated: September 11, 2014 at 9:49 am
SHARE

Liquorമേപ്പാടി: മൂപ്പൈനാട്, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ വ്യാജമദ്യ വില്‍പ്പന സജീവമാകുന്നു. മദ്യവില്‍പ്പനക്കെതിരെ നടപടി സ്വീകരിക്കാത്തത് ജനങ്ങളില്‍ പ്രതിഷേധമുളവാക്കുകയാണ്. നെടുങ്കരണ, റിപ്പണ്‍, അറപ്പറ്റ, താഴെ അരപ്പറ്റ, ചൂരല്‍മല, മുണ്ടക്കൈ, കള്ളാടി, ആനപ്പാറ, പുഴമൂല തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപകമായി വിദേശമദ്യം വാങ്ങി വില്‍പ്പന നടത്തുന്ന ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുത്തുമല, പുറ്റാട്, പുല്ലുക്കുന്ന് പ്രദേശങ്ങളില്‍ വ്യാജവാറ്റ് വ്യാപകമാണ്. ചില കേന്ദ്രങ്ങളിലെ ഒഴിഞ്ഞവീടുകള്‍ കേന്ദ്രീകരിച്ച് മദ്യപാനവും വില്‍പ്പനയും നടക്കുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here