ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് പരുക്ക്

Posted on: September 11, 2014 9:37 am | Last updated: September 11, 2014 at 9:37 am
SHARE

CRIME AGAINST WOMENവടക്കഞ്ചേരി: ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് പരുക്ക്. മംഗലം ഡാം ഒലിംകടവ് പൈതല കൃഷ്ണന്‍കുട്ടിയുടെ ഭാര്യ ഗീത(40)നാണ് പരുക്കേറ്റത്.
ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൃഷ്ണന്‍കുട്ടിക്കെതിരെ മംഗലം ഡാം പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ് ബുധനാഴ്ച രാവിലെയാണ് സംഭവം.
കുടുംബവഴക്കാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു. ഗുരുതരമായി പരുക്കേറ്റ ഗീച തീവ്ര പരിചരണ വിഭാഗത്തിലാണ്.