മക്കയില്‍ പാലം തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു

Posted on: September 11, 2014 12:09 am | Last updated: September 11, 2014 at 12:10 am
SHARE

makkaമക്ക: മക്കയില്‍ റിംഗ് റോഡ് പ്രൊജക്ട് നടക്കുന്ന ജബല്‍ അല്‍ കഅ്ബ മേഖലയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് വൃക്തമായിട്ടില്ല. 15 മീറ്റര്‍ ഉയരവും 100 മീറ്റര്‍ വീതിയുമുള്ള കോണ്‍ക്രീറ്റ് ബ്‌ളോക്കിന്റെ മതില്‍ വീണാണ് അപകടം. ക്രെയിന്‍ ഉപയോഗിച്ച് ബ്‌ളോക്ക് മതില്‍ മാറ്റിയാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്. മുന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
നിര്‍മാണ ജോലികള്‍ നടക്കുന്ന സ്ഥലത്തെ വേര്‍തിരിച്ചുനിര്‍ത്തുന്ന കോണ്‍ക്രീറ്റു ബ്‌ളോക്കുകള്‍ ഇളകി വീണാണ് അപകടം. വന്‍ഭാരമുള്ള ബ്‌ളോക്കുകള്‍ വലിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് മാറ്റിക്കൊണ്ടിരിക്കുകയാണ്. ബ്‌ളോക്കുകള്‍ പൂര്‍ണമായും മാറ്റിയ ശേഷമെ അപകടത്തില്‍പെട്ടവരുടേയും മരിച്ചവരുടെയും വൃക്തമായ എണ്ണം തിട്ടപ്പെടുത്താനാവുകയുള്ളൂ എന്ന് സിവില്‍ ഡിഫെന്‍സ് വിഭാഗം വക്താവ് സ്വാലിഹ് അല്‍ അലയ്യാനി പറഞ്ഞു.