പുതിയ വേള്‍ഡ് ട്രേഡ് സെന്ററിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നു

Posted on: September 11, 2014 3:11 am | Last updated: September 10, 2014 at 11:14 pm
SHARE

trade centreന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിന്റെ ആകാശത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച സെപ്തംബര്‍ 11ന്റെ ആക്രമണം കഴിഞ്ഞ് 13 വര്‍ഷം പിന്നിടുമ്പോള്‍ പുതുതായി പണിയുന്ന വേള്‍ഡ് ട്രേഡ് സെന്ററിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നു. 2001 ല്‍ ആക്രമണം നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ നിലനിന്ന സ്ഥലത്തുതന്നെയാണ് പുതിയ സമുച്ചയവും പണികഴിപ്പിക്കുന്നത്. സ്മാരകം, മ്യൂസിയം, ഷോപ്പിംഗ് സെന്റര്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഹബ്ബ് എന്നിവയടങ്ങുന്ന നാല് കെട്ടിടങ്ങളുടെ സമുച്ചയമാണിത്. വേള്‍ഡ് ട്രേഡ് സെന്ററിലെ നാല് കെട്ടിടങ്ങളില്‍ രണ്ടെണ്ണം പണിപൂര്‍ത്തിയായിട്ടുണ്ട്. അരക്കോടി ചതുരശ്രയടി വരുന്ന ഓഫീസ് സ്‌പേസ് വാടകക്ക് കൊടുത്തുകഴിഞ്ഞു. 2018 ആദ്യത്തോടെ മൂന്ന് വേള്‍ഡ് ട്രേഡ് സെന്റര്‍ കെട്ടിടങ്ങളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കും. അല്‍ഖാഇദ ആക്രമണത്തെത്തുടര്‍ന്നാണ് അമേരിക്കയുടെ അഭിമാനമായിരുന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നു തരിപ്പണമായത്.