Connect with us

Wayanad

പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചു; ഡി വൈ എഫ് ഐ

Published

|

Last Updated

മാനന്തവാടി: പോലീസുകാരെ കയ്യേറ്റം ചെയ്തുവെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തക്കര്‍ക്ക് പൊലീസ് ലോക്കപ്പില്‍ മര്‍ദനം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മിഥുന്‍(24), ജിഥുന്‍(21), അജി(24), നിശാന്ത്(24) എന്നിവരെയാണ് പോലീസ് അകാരണമായി മര്‍ദ്ദിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
ഗതാഗത നിയം തെറ്റിച്ചുവെന്നാരോപിച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ തടയുകയും വാഹനമുള്‍പ്പെടെയുള്ളവ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.തുടര്‍ന്ന് പൊലീസുകാരനെ കയ്യേറ്റം ചെയ്തു എന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പിടികൂടി ജീപ്പില്‍ കുത്തി തിരുകി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌റ്റേഷനിലെത്തുകയും ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഷെമീര്‍ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ വളഞ്ഞിട്ട് തല്ലുകയായിരുന്നു. മിഥുന്റെ കഴുത്തും പുറത്തും പോലീസ് മര്‍ദിക്കുകയയിരുന്നു. പൊലീസ് ലോക്കപ്പിലിട്ടും മര്‍ദിച്ചു. മര്‍ദനത്തില്‍ നാല് പ്രവര്‍ത്തകര്‍ക്കും പരിക്ക് പറ്റി. ചൊവ്വാഴ്ച ഉച്ചക്ക് 12ന് പിടികൂടിയ ഇവരെ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അകാരണമായി മര്‍ദിച്ച പോലീസുകാര്‍ശക്കതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ കണിയാരം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ കെ വി ജുബൈര്‍ അധ്യക്ഷത വഹിച്ചു. അജിത്ത് വര്‍ഗ്ഗീസ്, പി എന്‍ സുനീഷ്, ലൈല എന്നിവര്‍ സംസാരിച്ചു.

 

Latest