വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Posted on: September 11, 2014 12:40 am | Last updated: September 10, 2014 at 10:41 pm
SHARE

കാസര്‍കോട്: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ സംസ്ഥാന സര്‍ക്കാര്‍, എയ്ഡഡ്, സെന്‍ട്രല്‍ സ്‌കൂള്‍, ഐ സി എസ്, സി ബി എസ് ഇ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരോ, കേരളത്തിലെ യൂണിവേഴ്‌സ്ിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍ കോളജ്, റഗുലര്‍ കോളജ്, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരോ ആയിരിക്കണം.
ഐ ഐ എം, ഐ ഐ ടി, എന്‍ ഐ ടി, എ ഐ ടി, എ ഐ എസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കൂടാതെ 8,9,10 ഒഴികെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ യോഗ്യതാ പരീക്ഷയില്‍ 70 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് ലഭിച്ചവരായിരിക്കണം.
അപേക്ഷകള്‍ ക്ഷേമനിധി ജില്ലാ ഓഫീസില്‍ ഒക്‌ടോബര്‍ 15നകം ലഭിക്കണം കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.