ട്വിറ്ററിലൂടെ ഇനി കച്ചവടവും

Posted on: September 10, 2014 9:34 pm | Last updated: September 10, 2014 at 9:34 pm
SHARE

twitterടിറ്ററിലൂടെ വാങ്ങലും വില്‍ക്കലും വരുന്നു. ട്വിറ്റുകളില്‍ ബൈ എന്ന പുതിയ ബട്ടന്‍ പ്രത്യക്ഷപ്പെടും. ട്വിറ്റില്‍ പറയുന്ന വസ്തുക്കള്‍ വാങ്ങണമെങ്കില്‍ ബൈ ബട്ടണ്‍ ക്ലിക് ചെയ്താല്‍ മതിയാവും. പുതിയ പരിഷ്‌കാരം നിലവില്‍ വരുന്നതോടെ സന്ദേശത്തിനുള്ളില്‍ നിന്ന് തന്നെ വില്‍ക്കല്‍ വാങ്ങലുകള്‍ക്ക് ഒറ്റ ട്വിറ്റര്‍ സന്ദേശം മതിയാവും.

തുടക്കത്തില്‍ യു എസിലാണ് പരീക്ഷണാര്‍ത്ഥം പുതിയ സംവിധാനം ഏര്‍പ്പെടുത്തുക. ട്വിറ്ററിന് പിന്നാലെ ഫെയ്‌സ്ബുക്കും പുതിയ സംവിധാനം ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ്. ഫെയ്‌സ്ബുക്കില്‍ പരസ്യം ചെയ്യുന്ന സാധനങ്ങള്‍ അപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ ഇതിലൂടെ സാധിക്കും.