ലത്തീഫാ ഹോസ്പിറ്റലില്‍ എംഐജിഎസ് ശില്‍പശാല സംഘടിപ്പിച്ചു

Posted on: September 10, 2014 7:28 pm | Last updated: September 10, 2014 at 8:29 pm
SHARE

ദുബൈ: എമിറേറ്റിലെ ഏറ്റവും വലിയ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായ ലത്തീഫാ ഹോസ്പിറ്റലില്‍ എം ഐ ജി എസ് (മിനിമലി ഇന്‍വാസീവ് ഗൈനക്കോളജിക്കല്‍ സര്‍ജറി) ശില്‍പ്പശാല സംഘടിപ്പിച്ചു.
ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു ശില്‍പ്പശാല സംഘടിപ്പിച്ചത്.
പ്രസവവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകളില്‍ കൂടുതല്‍ നൂതനമായ സമ്പ്രദായമാണ് എം ഐ ജി എസ്. ശസ്ത്രക്രിയക്ക് വിധേയരാവുന്ന രോഗികള്‍ക്ക് പ്രസവവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ കുറയുമെന്നതിനൊപ്പം ആശുപത്രിയില്‍ കഴിയേണ്ട ദിനങ്ങളിലും കുറവുണ്ടാവുമെന്ന് ആശുപത്രി സി ഇ ഒ ഡോ. മുന തഹ്‌ലക് വ്യക്തമാക്കി.