6,000 വ്യാജ വയാഗ്ര ഗുളികകള്‍ പിടികൂടി

Posted on: September 10, 2014 7:27 pm | Last updated: September 10, 2014 at 8:28 pm
SHARE

ഷാര്‍ജ: 6,000 വ്യാജ വയാഗ്ര ഗുളികകള്‍ പിടികൂടിയതായി ഷാര്‍ജ സാമ്പത്തിക വിഭാഗം അധികൃതര്‍ വ്യക്തമാക്കി. 2,16,000 ദിര്‍ഹം വിലവരുന്ന വയാഗ്ര ഗുളികകളാണ് പിടികൂടിയത്. ഷാര്‍ജയിലെ ഒരു ഫാര്‍മസി ഗോഡൗണില്‍ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു ഇവ. ഏഷ്യക്കാരനായ കെമിസ്റ്റാണ് വ്യാജ ഉല്‍പ്പന്നം വിറ്റത്. 25 എണ്ണം വീതമുള്ള 900 പെട്ടികളിലായാണ് ഇവ പിടികൂടിയതെന്ന് സാമ്പത്തിക വിഭാഗം തലവന്‍ അലി ഫാദല്‍ അബ്ദുല്ല വ്യക്തമാക്കി. അറബ് വംശജനാണ് ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയില്‍ സംശയം തോന്നി സാമ്പത്തിക് മന്ത്രാലയത്തിനെ സമീപിച്ചത്.