ബിഗ് ബ്രാന്‍ഡ്‌സ് കാര്‍ണിവല്‍ ഇന്നു മുതല്‍

Posted on: September 10, 2014 7:23 pm | Last updated: September 10, 2014 at 8:24 pm
SHARE

ദുബൈ: കോണ്‍സപ്റ്റ് ബിഗ് ബ്രാന്‍ഡ്‌സ് കാര്‍ണിവലി(സി ബി ബി സി)ന് ഇന്നു തുടക്കമാകും. 14 വരെ നീണ്ടു നില്‍ക്കും. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലെ ഹാള്‍ നമ്പര്‍ ഏഴില്‍ നടക്കുന്ന കാര്‍ണിവലില്‍ ലോകത്തിലെ മികച്ച 100ഓളം ആഡംബര ബ്രാന്‍ഡുകള്‍ അണിനിരക്കും. പ്രവേശനം സൗജന്യമാണ്. രാവിലെ 10 മുതല്‍ വൈകുന്നേരം 10 മണിവരെ സന്ദര്‍ശിക്കാമെന്ന് കോണ്‍സപ്റ്റ് ബിഗ് ബ്രാന്‍ഡ്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടറും ഫൗണ്ടറുമായ വിജയ് സംയാനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പാദരക്ഷകള്‍, ഫാഷന്‍ ആക്‌സസ്സറികള്‍, ലൈഫ്‌സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍, തുകല്‍ ഉല്‍പന്നങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങി നിരവധി ശ്രേണികള്‍ ഡിസ്‌കൗണ്ട് വിലകളില്‍ ലഭ്യമാക്കും. പെര്‍ഫ്യൂമുകള്‍, വാച്ചുകള്‍, സണ്‍ ഗ്ലാസ്സുകള്‍, സൗന്ദര്യവര്‍ധക സാമഗ്രികള്‍, ആഭരണങ്ങള്‍, ബാഗേജുകള്‍, തുകല്‍ അടിസ്ഥാനമായുള്ള ഉല്‍പ്പന്നങ്ങള്‍, ബാത്ത് ലൈന്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഉയര്‍ന്ന ആവശ്യകതയാണ് ഇവിടെ ഉള്ളതെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും സംയാനി പറഞ്ഞു.