അര ലക്ഷം വ്യാജ സ്‌പോര്‍ട്‌സ് ഷൂ പിടിച്ചു

Posted on: September 10, 2014 7:10 pm | Last updated: September 10, 2014 at 8:22 pm
SHARE

ഷാര്‍ജ: വ്യവസായ മേഖലയിലെ വെയര്‍ഹൗസുകളില്‍ നടത്തിയ പരിശോധനയില്‍ വന്‍ തോതില്‍ വ്യാജ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. അന്താരാഷ്ട്ര വിപണിയില്‍ അറിയപ്പെട്ട ലോകോത്തര സ്‌പോര്‍ട്‌സ് ബ്രാന്‍ഡുകളുടെ വ്യാജ പതിപ്പുകളാണ് അധികൃതര്‍ പിടിച്ചെടുത്തത്.
സ്വദേശികളും വിദേശികളുമായ ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്ക് ഇക്കണോമിക് ഡവലപ്‌മെന്റ് വിഭാഗം വലിയ വില കല്‍പിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടുന്ന ഒരു സാഹചര്യവും വിപണിയില്‍ അംഗീകരിക്കാനാവില്ല. പരിശോധനാ വിഭാഗം അസി. ഡയറക്ടര്‍ ബദര്‍ അല്‍ സല്‍മാന്‍ പറഞ്ഞു.
വ്യവസായ മേഖലയിലെ ചില വെയര്‍ ഹൗസുകളില്‍ പതിവു പരിശോധനക്കിടെയാണ് അധികൃതര്‍ അര ലക്ഷം ദിര്‍ഹം വില വരുന്ന വ്യാജ സ്‌പോര്‍ട്‌സ് ഷൂകള്‍ പിടിച്ചെടുത്തത്.