Connect with us

Books

ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും

Published

|

Last Updated

കേരളീയ സാമൂഹിക ജീവിതത്തില്‍ ജാതി അധികാര രൂപമായി എങ്ങനെ അധീശത്വം സ്ഥാപിച്ചുവെന്നു ആധികാരികമായി പറയുന്ന ചരിത്ര ഗ്രന്ഥം. കാര്‍ഷിക ഗ്രാമങ്ങളുടെ ആവിര്‍ഭാവം മുതലുള്ള കേരളീയ സാമൂഹിക ചരിത്രം വിവരിക്കുന്ന പുസ്തകം ജാതി ബോധത്തിന്റെ മിഥ്യാബോധങ്ങളെ കീറിമുറിക്കുന്നു. മാനുഷികാവകാശത്തിന്റെയും ഭരണ പങ്കാളിത്തത്തിന്റെയും പേരില്‍ ജാതി രാഷ്ട്രീയം രൂപം കൊണ്ട 1850-1910 കാലത്തെ മുഖ്യമായി ഊന്നുന്നു.

കാര്‍ഷിക സമ്പദ്ഘടന, ജാതി, രാജവാഴ്ച, സ്വത്തുടമ, റോഡുകള്‍, ഭാഷ എന്നിവയുടെയെല്ലാം ഉത്ഭവം പ്രദിപാദിക്കുന്നു. കേരളത്തിലെ വിചിത്രവും സംഭ്രമജനകവുമായ ആചാരങ്ങള്‍, സിവില്‍ ക്രിമിനല്‍ നിയമങ്ങള്‍, ജീവിത രീതികള്‍, ലൈംഗികത, കുടുംബക്രമം തുടങ്ങി വിശദമായ പഠനം. സഞ്ചാരികളുടെയും ചരിത്ര പണ്ഡിതരുടെയും രേഖകളുടെ അകമ്പടിയോടെയുള്ള ആധികാരികമായ പഠനം. പി കെ ബാലകൃഷ്ണന്റെ ഉജ്ജ്വല രചനക്ക് ഡോ. എം ഗംഗാധരന്റെ പ്രൗഢമായ അവതാരിക.

ജാതീയത പല വേഷത്തിലും രൂപത്തിലും സാമൂഹിക സാംസ്‌കാരിക തലങ്ങളിലേക്ക് ഒളിച്ച് കടത്താന്‍ തല്‍പര കക്ഷികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാല കേരളീയ സാഹചര്യത്തില്‍ സവിശേഷ പ്രാധാന്യമര്‍ഹിക്കുന്ന പഠനാര്‍ഹമായ കൃതി.

ഡി സി ബുക്‌സ് കോട്ടയം. വില 260 രൂപ.