ഷിബു ബേബി ജോണിനെ തള്ളി എഎ അസീസ്

Posted on: September 10, 2014 5:51 pm | Last updated: September 10, 2014 at 5:51 pm
SHARE

aa-assisതിരുവനന്തപുരം: മന്ത്രി ഷിബു ബേബി ജോണിനെ തള്ളി എഎ അസീസ് രംഗത്തെത്തി. മദ്യ നയം ആര്‍ എസ് പി സംസ്ഥാന സമിതി അംഗീകരിച്ചതാണെന്ന് അസീസ് പറഞ്ഞു. ബാര്‍ തൊഴിലാളികളുടെ പുനരധിവാസം സംബന്ധിച്ച് ആശങ്ക വേണ്ടെന്നും അസീസ് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ ബാറുകളും പൂട്ടാനുള്ള തീരുമാനം പ്രായോഗികമല്ലെന്നും, ഘട്ടം ഘട്ടമായ മദ്യ നിരോധനമാണ് യുഡിഎഫിന്റെ നയമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞിരുന്നു.
മദ്യ നയം സംബന്ധിച്ച് ഷിബു ബേബി ജോണിന്റെ അഭിപ്രായം വ്യക്തിപരമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. തീരുമാനമെടുത്ത മന്ത്രിസഭാ യോഗത്തില്‍ ഷിബു ബേബി ജോണ്‍ പങ്കെടുത്തിരുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.