മദ്യ നയം; സുധീരനെതിരെ വിമര്‍ശനവുമായി വിഷ്ണുനാഥ്

Posted on: September 10, 2014 5:20 pm | Last updated: September 11, 2014 at 12:31 am
SHARE

vishnu nathതിരുവനന്തപുരം: മദ്യ നയത്തില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ രൂക്ഷ വിമര്‍ശനവുമായി പിസി വിഷ്ണുനാഥ്. താന്‍ മാത്രമേ ശരിയൊള്ളൂ എന്ന നിലപാട് അംഗീകരിക്കാനാവില്ല. ഇപ്പോള്‍ പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ മികച്ച രീതിയില്‍ ഏകോപനമില്ല. ഏകോപനമില്ലാതെ മറ്റു നാടകങ്ങള്‍ കളിച്ചിട്ട് കാര്യമില്ല. ഇങ്ങനെ പോയാല്‍ നഷ്ടം പാര്‍ട്ടിക്കാണെന്നും വിഷ്ണുനാഥ് പറഞ്ഞു.
ഇന്ന രാവിലെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മദ്യ നയത്തിനെതിരെ നിലപാട് കൂടുതല്‍ വ്യക്തമാക്കിയിരുന്നു.സംസ്ഥാനത്തെ ബാറുകള്‍ പൂട്ടാനുള്ള തീരുമാനത്തിനെതിരായ പ്രചാരണങ്ങള്‍ക്കു പിന്നില്‍ രാജ്യാന്തര മദ്യ കുത്തകകളാണ്. മദ്യ നിരോധനത്തിനെതിരായി വരുന്ന വാര്‍ത്തകള്‍ക്കു പിന്നല്‍ മദ്യ കുത്തകകളുടെ സ്വാധീനമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.