മദ്യനയത്തില്‍ സര്‍ക്കാറിന് പൂര്‍ണ പിന്തുണ: സുധീരന്‍

Posted on: September 10, 2014 3:06 pm | Last updated: September 11, 2014 at 12:31 am
SHARE

SUDHEERANതിരുവനന്തപുരം: സര്‍ക്കാറിന്റെ മദ്യനയത്തില്‍ കെപിസിസി പൂര്‍ണ പിന്തുണ നല്‍കുമെന്ന് വിഎം സുധീരന്‍. ഇതുസംബന്ധിച്ച് പാര്‍ട്ടിയിലോ മന്ത്രിസഭയിലോ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. എല്ലാവരും ഒറ്റക്കെട്ടായി എടുത്ത തീരുമാനം ഫലപ്രദമായി നടപ്പിലാക്കും. അടുത്ത പത്തുവര്‍ഷത്തിനകം കേരളത്തെ മദ്യമുക്തമാക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമെന്നൂം സുധീരന്‍ പറഞ്ഞു.
ജമ്മു കാശ്മീരിലെ പ്രളയത്തിന്റെ പശ്ചാതലത്തില്‍ കാശ്മീര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെപിസിസി അഞ്ചു ലക്ഷം രൂപ സംഭാവന ചെയ്യുമെന്നും സുധീരന്‍ പറഞ്ഞു.