Connect with us

National

ഇറ്റാലിയന്‍ നാവികനെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹരജി

Published

|

Last Updated

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ വിചാരണത്തടവില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികന്‍ മാസിമിലാനോ ലാത്തോറയെ എയിംസില്‍ വിദഗ്ധ പരിശോധനക്ക് വിധേയമാക്കണമെന്ന് സുപ്രീംകോടതിയല്‍ ഹരജി. മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ച ബോട്ടിന്റെ ഉടമ ഫ്രെഡ്ഡിയാണ് ഹരജി നല്‍കിയത്. ഇതിനു ശേഷമേ ലാത്തോറയെ ഇറ്റലിയിലേക്ക് തിരിച്ചയക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നും ബോട്ടുടമ ഹരജിയില്‍ ആവശ്യപ്പെട്ടു.
പക്ഷാഘാതം സംഭവിച്ചതിനാല്‍ ആരോഗ്യം വീണ്ടെടുക്കാന്‍ തന്നെ നാട്ടിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ നാവികനായ ലാത്തോറ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ബോട്ടുടമയുടെ ഹരജി. 2012 ഫെബ്രുവരിയിലാണ് രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചു കൊന്നത്.2012 ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലം നീണ്ടകരയില്‍ വെച്ച് ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്‌സി എന്ന കപ്പലിലുണ്ടായിരുന്ന രണ്ട് ഇറ്റാലിയന്‍ നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു. ജെല്‍സ്റ്റിന്‍, പിങ്കു എന്നീ മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് തല്‍ക്ഷണം മരിച്ചിരുന്നു.