പൊതുസ്ഥത്ത് പുക വലിച്ചാല്‍ 20000 രൂപ പിഴ

Posted on: September 10, 2014 1:54 pm | Last updated: September 10, 2014 at 1:54 pm
SHARE

cigarന്യൂഡല്‍ഹി: പൊതുസ്ഥലങ്ങളില്‍ പുക വലിച്ചാല്‍ ഇനി വലിയ പിഴ നല്‍കേണ്ടി വരും. പൊതു സ്ഥലത്തെ പുകവലി പിടിച്ചാല്‍ 200ല്‍ നിന്ന് 20000 ആക്കാന്‍ സര്‍ക്കാര്‍ ആലോചന. കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയാണ് പിഴശിക്ഷ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തത്.
പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനുള്ള പ്രായപരിധി 18ല്‍ നിന്ന് 25 ആക്കണമെന്നും ശിപാര്‍ശയുണ്ട്. കുട്ടികള്‍ കൂടുതലായി പുകയില ഉപയോഗിക്കുന്നു എന്ന പരാതിയെത്തുടര്‍ന്നാണിത്. സിഗരറ്റിന്റെ ചില്ലറ വില്‍പന തടയണമെന്നും ശിപാര്‍ശയിലുണ്ട്. സിഗരറ്റിന്റെ 70 ശതമാനത്തിലധികവും വില്‍ക്കുന്നത് ചില്ലറവില്‍പനയിലൂടെയാണ്.
സിഗരറ്റ് പാക്കറ്റില്‍ നിയമപ്രകാരമുള്ള മുന്നറിയിപ്പ് നല്‍കിയില്ലെങ്കില്‍ കമ്പനികളില്‍ നിന്ന് ഈടാക്കുന്ന പിഴ 5000ല്‍ നിന്ന് 50000 ആക്കാനും ശിപാര്‍ശ ചെയ്യുന്നു.