ഗൂഡല്ലൂരില്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതിമുടക്കം പതിവാകുന്നു

Posted on: September 10, 2014 9:46 am | Last updated: September 10, 2014 at 9:46 am
SHARE

electric postഗൂഡല്ലൂര്‍: ഗൂഡല്ലൂരില്‍ വൈദ്യുതി മുടക്കം പതിവാകുന്നു. മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കുന്നത് ജനങ്ങള്‍ക്ക് വലിയ ദുരിതമായി മാറിയിരിക്കുകയാണ്. അപ്രഖ്യാപിത പവര്‍കട്ട് ഗൂഡല്ലൂര്‍ നിവാസികളുടെ ശാപമായി മാറിയിരിക്കുകയാണ്. വൈദ്യുതി ബോര്‍ഡ് അധികൃതര്‍ തോന്നിയത് പോലെ വൈദ്യുതി മുടക്കുകയാണിപ്പോള്‍. ഈ ആഴ്ചയില്‍ തന്നെ രണ്ട് പ്രാവശ്യമാണ് വൈദ്യുതി മുടക്കിയത്. പകല്‍ സമയം മുഴുവനും വൈദ്യുതി തടസപ്പെട്ടിരുന്നു. വൈദ്യുതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഇന്ന് നിലവിലില്ല. വ്യാപാര സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇത്കാരണം വലിയ പ്രതിസന്ധിയിലായിട്ടുണ്ട്. ശുദ്ധജലവിതരണവും മുടങ്ങുന്നു. ആശുപത്രികളുടെയും മെഡിക്കല്‍ ഷോപ്പുകളുടെയും പ്രവര്‍ത്തനം താളംതെറ്റുന്നു. ഇടക്കിടെ വൈദ്യുതി മുടങ്ങുന്നതിന് ശാശ്വത പരിഹാരം കാണണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here