Connect with us

Palakkad

അട്ടപ്പാടിയില്‍ ആദിവാസി ക്ഷേമത്തിന് കോടികള്‍; മണ്ണാര്‍ക്കാട്ടെ ആദിവാസികള്‍ ദുരിതത്തില്‍

Published

|

Last Updated

മണ്ണാര്‍ക്കാട്: ആദിവാസി ക്ഷേമത്തിന് അട്ടപ്പാടിയില്‍ കോടികള്‍ ഒഴുക്കുമ്പോള്‍ മണ്ണാര്‍ക്കാട്ടെ ആദിവാസികള്‍ക്ക് പദ്ധതികള്‍ കാര്യക്ഷമമല്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും എന്‍ ജി ഒകളും നിരവധി ക്ഷേമപദ്ധതികളാണ് വര്‍ഷാവര്‍ഷം അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് നടപ്പാക്കി കൊണ്ടിരിക്കുന്നത്.
എന്നാല്‍ അട്ടപ്പാടിക്ക് താഴെയുളള 23ഓളം ഗോത്ര വര്‍ക്ഷ കോളനികളിലെ ജീവിതം ഏറെ ദയനീയമായ അവസ്ഥയില്‍ തുടരുന്നു. ഇവര്‍ക്കുവേണ്ടിയുളള ക്ഷേമപദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാത്തതും ഇടനിലക്കാര്‍ വഴിയുളള ചൂഷണവുമാണ് പ്രധാനമായും ഇവരുടെ ഉന്നമനത്തിന് വിഖാതമായിരിക്കുന്നത്. കൂടാതെ കോളനികളില്‍ വന്യമൃഗങ്ങളുടെ ശല്യവും രോഗങ്ങളും തൊഴിലില്ലായ്മയും ഇവരെ നിരന്തരം വേട്ടയാടപ്പെടുന്നുണ്ട്. ഇവര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച മിക്കകോളനികളിലും പാതി വഴിയില്‍ നില്‍ക്കുകയാണ്. അനുവദിച്ച ഫണ്ടുകള്‍ കരാറുകാരും ഇടനിലക്കാരുമടങ്ങുന്ന സംഘം തട്ടിയെടുത്തതായും ആരോപണമുണ്ട്. കൂടാതെ കുടിവെളളം, വൈദ്യുതി, ഗതാഗത സൗകര്യം എന്നിവ ഭൂരിപക്ഷം കോളനികളിലും ലഭ്യമല്ല. എന്നാല്‍ അട്ടപ്പാടി മേഖലയില്‍ ഭൂരിപക്ഷം കോളനികളിലും വീടും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
പ്രാര്‍ക്തന ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ അനുവദിച്ച 100കോടിയിലധികം വരുന്ന പദ്ധതികളൊന്നും തന്നെ മണ്ണാര്‍ക്കാട്ടെ “ൂരിപക്ഷ കോളനികളില്‍ എത്തിയിട്ടില്ല.
അട്ടപ്പാടിയില്‍ അതിശക്തമായ വേനലിലും മഴയിലും ഭേദ മെന്യേഭക്ഷ്യവസ്തുക്കളടക്കം ആദിവാസികള്‍ക്ക് സൗജന്യമായി വീട്ടിലെത്തിച്ചിരുന്നു.
എന്നാല്‍ ഇത്തരം പദ്ധതിയൊന്നും മണ്ണാര്‍ക്കാട്ടെ ആദിവാസികള്‍ കണ്ടിട്ടില്ല. കൂടാതെ അട്ടപ്പാടിയിലേക്ക് നിരവധി തവണ മുഖ്യമന്ത്രിയും മന്ത്രിമാരും ഉല്‍പ്പെടെയുളളവര്‍ പോവുന്ന പാതയോട് ചേര്‍ന്നുളള തെങ്കര ആനമൂളി കോളനിയില്‍ വീടും തൊഴിലും ക്ഷേമവുമില്ലാത്ത നിരവധി ആദിവാസി കുടുംബങ്ങള്‍ ഉണ്ടെങ്കിലും അവരെ തിരിഞ്ഞു നോക്കാന്‍ ആരും തയ്യാറായിട്ടില്ല. ഈ കോളനിയില്‍ അരിവാള്‍ രോഗബാധിതര്‍ ഏറെയുണ്ടെന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് ആരോഗ്യ വകുപ്പ് സ്ഥിതീകരിച്ചിട്ടുണ്ടെങ്കിലും തുടര്‍ ചികിത്സകളൊന്നും തന്നെ ഇവര്‍ക്ക് ലഭ്യമായിട്ടില്ല. ഇവിടെ പ്രവര്‍ത്തിക്കുന്ന കിന്റര്‍ ഗാര്‍ഡന്‍, തുടര്‍വിദ്യാകേന്ദ്രം തുടങ്ങിയവയും വര്‍ഷങ്ങളായി പൂട്ടികിടക്കുകയാണ്. കാലവര്‍ഷവും വന്യമൃഗ ശല്യവും കാടുകളില്‍ പോയി പച്ചമരുന്നുകള്‍ ശേഖരിച്ച് ഉപജീവനം നടത്തുന്നവര്‍ക്ക് ഭിഷണിയായിട്ടുണ്ട്.
തൊഴിലുറപ്പ് പദ്ധതികളുടെ പ്രവര്‍ത്തനവും ആദിവാസി കോളനികളില്‍ കാര്യക്ഷമമല്ല. വനഭൂമിയില്‍ താമസിക്കുന്ന പല ആദിവാസികള്‍ക്കും ഭൂമിയുടെ പട്ടയം ഇതുവരേയും ലഭിച്ചിട്ടില്ല. ഇവര്‍ക്ക് കൃഷിചെയ്യാന്‍ യോഗ്യമായ കൃഷിഭൂമി നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെയായി അത്തരം ഭൂമി ലിച്ചിട്ടില്ല. കോട്ടോപ്പാടം കണ്ടമംഗലം ആനക്കുന്ന് കോളനിയിലെ ഏഴോളം കുടുംബങ്ങള്‍ക്ക് 4സെന്റ് ഭൂമി വീട് വെക്കുന്നതിന് ലഭിച്ചെങ്കിലും വീട് നിര്‍മ്മാണത്തിന് യാതൊരു നടപടിയുമായിട്ടില്ല. അട്ടപ്പാടിയില്‍ നടപ്പാക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങളുടെ പാതിയെങ്കിലും മണ്ണാര്‍ക്കാട് മേഖലയിലും നടപ്പാക്കിയാല്‍ ഇവിടുത്തെ ആദിവാസികളുടെ ഉന്നമനത്തിന് ഏറെ സഹായകമാവും.