Connect with us

Palakkad

ആശുപത്രി പൂട്ടിയിട്ടു: രോഗികള്‍ നെട്ടോട്ടത്തില്‍

Published

|

Last Updated

പട്ടാമ്പി:ആകെയുള്ള ആശുപത്രിയും പൂട്ടിയതോടെ കുപ്പൂത്ത് നിവാസികള്‍ വലഞ്ഞു. വിളയൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ കുപ്പൂത്തെ സബ്‌സെന്ററിന് പൂട്ട് വീണിട്ട് ഒന്നര വര്‍ഷത്തോളമായി.വിളയൂര്‍ പഞ്ചായത്തിലെ കുപ്പൂത്ത്, പാലോളികുണ്ട്, വള്ളിയത്ത് കുളമ്പ്, മഞ്ഞളാംകുഴി, പാറമ്മല്‍ പ്രദേശങ്ങളിലുള്ളവരാണ് ആശുപത്രി പൂട്ടിയതോടെ ദുരിതത്തിലായത്. രണ്ട് വര്‍ഷം മുന്‍പാണ് ആശുപത്രിയിലുണ്ടായിരുന്ന നഴ്‌സ് സ്ഥലം മാറിപ്പോയത്. കൊടേംകുന്ന് സബ്‌സെന്ററില്‍ നിന്നുള്ള നഴ്‌സിനാണ് ആശുപത്രിയുടെ ചുമതല.—
വല്ലപ്പോഴുമാണ് ് ഇവര്‍ കുപ്പൂത്ത് വരുന്നത്. അത്യാവശ്യ മരുന്നുകള്‍ക്കും പ്രതിമാസ കുത്തിവെയ്പ്പിനും സബ്‌സെന്റില്‍ ജീവനക്കാരില്ലാത്തത് നാട്ടുകാരെ വലയ്ക്കുന്നു. കൂരാച്ചിപ്പടി—യില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറുണ്ടെങ്കിലും ഇവിടെ രോഗികളുടെ തിരക്കാണ്. ദിവസം 200 രോഗികളെങ്കിലും കൂരാച്ചിപ്പടി ഒപിയില്‍ വരുന്നുണ്ട്.—
പഞ്ചായത്തില്‍ നാല് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വേണ്ടിടത്ത് വിളയൂരും എടപ്പലത്തുമാണ് ജീവനക്കാരുള്ളത്.
പേരടിയൂര്‍, കുപ്പൂത്ത് സബ്‌സെന്ററുകള്‍ അടഞ്ഞുകിടക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ തുറക്കാന്‍ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധത്തിലാണ് നാട്ടുകാര്‍

Latest