Connect with us

Palakkad

മണ്ണാര്‍ക്കാട് താലൂക്കില്‍ കാട്ടാനശല്യം രൂക്ഷം; പ്രതിരോധ നടപടികളില്ല, ജീവനും സ്വത്തിനും ഭീഷണി

Published

|

Last Updated

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മേഖലയിലെ മലയോര പ്രദേങ്ങളില്‍ കാട്ടാനകളുടെ ശല്യം രൂക്ഷമാവുന്നു. ജനജീവിതം ദുസ്സഹം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് പരാതി ഉയരുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി തെങ്കരയിലെ തത്തേങ്കലം, കോട്ടോപ്പാടത്തെ കണ്ടമംഗലം, അമ്പലപ്പാറ, അലനല്ലൂരിലെ ഉപ്പകുളം, പാലക്കയം ശിരുവാണി, കല്ലടിക്കോട് മൂന്നേക്ക്ര, മീന്‍വല്ലം തുടങ്ങിയ പ്രദേശങ്ങളിലെ ജനജീവിതത്തിന് ഭീഷണിയായി കാട്ടാനകള്‍ രാത്രിയിലിറങ്ങുന്നത്. ഇവിടങ്ങളില്‍ കാട്ടാനകള്‍ വ്യാപകമായി കൃഷികള്‍ നശിപ്പിക്കുന്നതും പതിവാകുന്നു. കണ്ടമംഗലം കാഞ്ഞിരംകുന്ന് പ്രദേശത്ത് തുടര്‍ച്ചയായി മൂന്നാം ദിവസവും കാട്ടാനകളിറങ്ങിയത് പ്രദേശവാസികളെ ഏറെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
5മുതല്‍ 14 വപെയുളള കാട്ടാനകള്‍ കൂട്ടമായായണ് ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്. ഇന്നലെ രാത്രി തെങ്കര മെഴുകുംപാറയിലും കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. നാട്ടുകാര്‍ പടക്കം പൊട്ടിച്ചും, മറ്റും ആനകളെ തുരത്താന്‍ ശ്രമിച്ചെങ്കിലും ഉള്‍ക്കാടടിലേക്ക് പോവാത്തത് പ്രദേശത്തെ ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്.
കണ്ടമംഗലം പുറ്റാനിക്കാട്, കാഞ്ഞിരംക്കുന്ന് പ്രദേശങ്ങളില്‍ കാടിനോട് ചേര്‍ന്ന് അടിയന്തിരമായി ഫെന്‍സിങ് പദ്ധതി നടത്തുമെന്നും സ്ഥലം സന്ദര്‍ശിച്ചതിനുശേഷം എം എല്‍ എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാറശ്ശേരി ഹസ്സന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കല്ലടി അബൂബക്കര്‍, ഐനെല്ലി പോക്കര്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ചന്ദ്രന്‍, ജീവനക്കാരായ റൂബിന്‍, കെ പി അന്‍വര്‍ തുടങ്ങിയവരും സ്ഥലം സന്ദര്‍ശിച്ചു.
സി ഐ ടി യു ജില്ലാ സെക്രട്ടറി പി കെ ശശി, സി പി എം ഏരിയ സെക്രട്ടറി എം ചന്ദ്രശേഖരന്‍, പി. മനോമോഹനന്‍, കെ എന്‍ സുശീല തുടങ്ങി. വരും കൃഷി നാശം സംഭവിച്ച സ്ഥലം സന്ദര്‍ശിച്ചു. വനം വകുപ്പിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ 11ന് മണ്ണാര്‍ക്കാട ഡി എഫ് ഒ മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.