Connect with us

Malappuram

എല്ലാ പഞ്ചായത്തുകളുടെയും ചരിത്രം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി മുനീര്‍

Published

|

Last Updated

വണ്ടൂര്‍: സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളുടെയും ചരിത്രം സംരക്ഷിക്കപ്പെടണമെന്നും ഇതിനായി ചരിത്ര ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നും സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ഡോ. എം കെ മൂനീര്‍ പറഞ്ഞു.
സഫര്‍ പാണ്ടിക്കാട് തയ്യാറാക്കിയ പാണ്ടിക്കാടിന്റെ ചരിത്രഗ്രന്ഥമായ “ചരിത്രപ്പെരുമ നേടിയ ദേശം” എന്ന കൃതി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറെ ചരിത്ര പ്രധാന്യമുള്ള പാണ്ടിക്കാട് പോലുള്ള പ്രദേശത്തെ ചരിത്രം പഞ്ചായത്ത് തലത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് സ്വാഗതാര്‍ഹമാണ്.
സംസ്ഥാനത്തെ മറ്റു പഞ്ചായത്തുകളുടെ ചരിത്രവും ഇതുപോലെ തയ്യാറാക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. അഡ്വ. എം ഉമര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഉണ്ണിക്കോയ തങ്ങള്‍ പുസ്തകം ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് അംഗം വി സുധാകരന്‍, പി രാധാകൃഷ്ണന്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി പ്രാക്കുന്ന്, വി അബ്ദുല്‍മജീദ്, പാണ്ടിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആസ്യ, എം അശ്‌റഫ്, നാസര്‍ ഡിബോണ, എം അലവി സംബന്ധിച്ചു.

 

Latest