Connect with us

Malappuram

ഓണത്തിന് അതിര്‍ത്തിയില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന

Published

|

Last Updated

എടക്കര: ഓണാഘോഷ മദ്യവില്‍പ്പനയില്‍ കേരളത്തെ പിന്നിലാക്കി തമിഴ്‌നാട് ഒരു പടി മുന്നില്‍. ഓണാഘോഷത്തിലെ മലയാളികളുടെ കൂടിയാണ് തമിഴ്‌നാട് വില്‍പ്പന പൊടിപൊടിച്ചത്.
കേരളത്തില്‍ ബാറുകള്‍ പൂട്ടിയതും ബീവറേജസ് ഔട്ട് ലെറ്റുകളിലെ വന്‍ തിരക്കും വര്‍ധിച്ചതാണ് തമിഴ്‌നാട്ടില്‍ വില്‍പ്പന വര്‍ധിക്കാന്‍ കാരണമായത്. കേരള അതിര്‍ത്തിയായ നാടുകാണിയില്‍ ഒരു മദ്യഷോപ്പ് മാത്രമാണുള്ളത്. ഇവിടെ രാവിലെ മുതല്‍ തന്നെ തിരക്കായിരുന്നു. ഉത്രാടം മുതല്‍ ചതയം വരെയുള്ള ദിവസങ്ങളിലാണ് കച്ചവടം പൊടിപൊടിച്ചത്.
കേരളീയര്‍ രാവിലെ മുതല്‍ തന്നെ ഇവിടെ എത്തിച്ചേര്‍ന്നിരുന്നു. എല്ലാ വര്‍ഷവും ഓണാഘോഷം കേരളത്തില്‍ മുഴുകുമ്പോള്‍ ഇത്തവണ തമിഴ്‌നാട്ടിലും പ്രതിഫലിച്ചു. പലയിടത്തും തിരക്ക് കാരണം ഗതാഗത തടസം വരെയുണ്ടായി. പിന്നീട് പോലീസ് ഇടപെട്ടാണ് തിരക്ക് നിയന്ത്രിച്ചത്. ചേരമ്പാടി, താളൂര്‍, പാട്ടവയല്‍, നമ്പ്യാര്‍കുന്ന് തുടങ്ങിയ അതിര്‍ത്തി മദ്യഷോപ്പുകളിലും വന്‍ തിരക്കായിരുന്നു. കേരളത്തില്‍ ബാറുകള്‍ അടച്ചതോടെയാണ് തമിഴ്‌നാട്ടില്‍ ഇത്തവണ വില്‍പ്പന വര്‍ധിച്ചതെന്ന് ടാക്മാക് കോര്‍പ്പറേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്തായാലും “കൂടിയന്‍”ന്മാരുടെ ഓണം ഇത്തവണ തമിഴ്‌നാട്ടില്‍ തന്നെ.

Latest