Connect with us

Malappuram

അപകടമേഖലകളില്‍ ഇന്റര്‍ലോക്ക് സംവിധാനം വരുന്നു

Published

|

Last Updated

കോട്ടക്കല്‍: റോഡിലെ അപകടമേഖലകളില്‍ പുതിയ പരീക്ഷണം നടത്താന്‍ പൊതുമരാമത്ത് വകുപ്പ് ഒരുങ്ങുന്നു.
നിലവിലെ റോഡുകള്‍ പെട്ടെന്ന് തകരുന്നതും വളവുകളില്‍ നിയന്ത്രണം കിട്ടാതെ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് ഒഴിവാക്കാനുമാണ് പുതിയ പരീക്ഷണം. ഇത്തരം ഭാഗങ്ങളില്‍ റോഡുകളില്‍ ഇന്റര്‍ലോക്ക് സംവിധാനം കൊണ്ട് വരാനാണ് പൊതുമരാമത്ത് വകുപ്പിന്റെ നീക്കം. ആയുസ് കൂടുമെന്നതിന് പുറമെ ഇടക്കിടക്ക് തകരുന്നത് ഒഴിവാക്കാനുമാകുമെന്നാണ് മരാമത്തിന്റെ നിഗമനം. മഴക്കാലത്ത് റോഡുകള്‍ ഇടക്കിടക്ക് തകരുന്നതാണ് നിലവിലെ അവസ്ഥ. ഇതിനാണ് പുതിയ സംവിധാനം പരീക്ഷിക്കുന്നതിന് പ്രേരകം.
ജില്ലയില്‍ അന്താരാഷ്ടനിലവാരമുള്ള റോഡുകള്‍ പോലും മഴക്കാലത്ത് തകരുന്നതാണ് അവസ്ഥ. മഴക്കാലത്ത് റോഡിന്റെ വളവുകള്‍കളാണ് അധികമായും തകരുന്നത്. താമരശ്ശേരി ചുരത്തില്‍ ഈ സംവിധാനം പരീക്ഷിച്ചിട്ടുണ്ട്. ഇത് വിജയം കണ്ടതാണ് ജില്ലയിലും ഇത്തരം സംവിധാനം പരീക്ഷിക്കാന്‍ പ്രേരകം. ജില്ലയിലെ പ്രധാന അപകടമേഖലയായ ദേശീയപാത പാലച്ചിറമാട്, വട്ടപ്പാറ വളവുകളില്‍ ഇവ പരീക്ഷിക്കാനാവും. നിത്യേന ഒട്ടേറെ അപകടങ്ങളാണ് ഈ ഭാഗങ്ങളിലുണ്ടാകുന്നത്. നിലവില്‍ റോഡുകളുടെ തകര്‍ച്ചക്കൊപ്പം അശാസ്ത്രീയമായ ഒട്ടേറെ വീഴ്ച്ചകള്‍ ഇവിടങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. ജില്ലയിലെ അപകട മേഖലകളിലെല്ലാം മഴചാറിയാല്‍ വാഹനങ്ങള്‍ തെന്നിപ്പോകുന്ന അവസ്ഥയാണെന്ന് അപകടത്തില്‍ പെട്ട വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ പറയുന്നു. ഇത്തരം ഭാഗങ്ങളില്‍ ഇന്റര്‍ ലോക്ക് സംവിധാനം കൊണ്ട്‌വന്നാല്‍ ഇത്തരത്തിലുള്ള അപകടങ്ങളെ ചെറുക്കാനാവുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ പ്രതീക്ഷ.

 

Latest