സൗഹൃദത്തിന്റെ ക്യാന്‍വാസില്‍ പുതുമയുള്ളൊരു ചിത്രപ്രദര്‍ശനം

Posted on: September 10, 2014 9:18 am | Last updated: September 10, 2014 at 9:18 am
SHARE

003കോഴിക്കോട്: സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ പുതുമയുള്ളൊരു ചിത്രപ്രദര്‍ശനം. സുഹൃത്തുക്കളായ അഞ്ച് പേരുടെ ചിത്രങ്ങള്‍ സമാഹരിച്ച് നടത്തുന്ന ഗ്രുപ്പ് എക്‌സിബിഷന്‍ ശ്രദ്ധിക്കപ്പെടുന്നു.
കോഴിക്കോട് സ്വദേശികളായ അബിന്‍ ശ്രീധര്‍, ജയിന്‍, ഇര്‍ഫാന്‍ റഹ്മാന്‍, കെ കെ രജ്ഞിത് എന്നിവരും എറണാംകുളം സ്വദേശി ശരതുമാണ് ഈ കൂട്ടുചിത്ര പ്രദര്‍ശനത്തിന് പിന്നിലുള്ളത്. കൊച്ചിന്‍ ബിനാലെയിലെ അടുപ്പവും പഠനകാലത്തെ സൗഹൃദവുമാണ് ഇത്തരമൊരു കൂട്ടായ്മക്ക് ഇവരെ പ്രേരിപ്പിച്ചത്.
കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ സിവിക് ചന്ദ്രന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനം ഈ മാസം 13 വരെ തുടരും.
വാട്ടര്‍ കളര്‍, ഓയില്‍പെയിന്റിംഗ്, മോഡേണ്‍ ആര്‍ട്ട്, കള്‍ച്ചര്‍ ആര്‍ട്ട് എന്നീ വിഭാഗങ്ങളിലായി നാല്‍പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.