Connect with us

Kasargod

എംഎസ്എഫ് സ്‌മൈല്‍ പദ്ധതി ശ്രദ്ധേയമായി

Published

|

Last Updated

മൊഗ്രാല്‍പുത്തൂര്‍: “എനിക്ക് പഠിക്കാന്‍ ഇഷ്ടമാ…എന്റെ ചങ്ങാതിയെ പഠിപ്പിക്കുവാനും” എന്ന ലക്ഷ്യത്തോടെ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് എം എസ് എഫ് നടത്തുന്ന സ്‌മൈല്‍ പരിപാടി ശ്രദ്ധേയമായി.
സാമ്പത്തിക പരാധീനതകള്‍ മൂലം പകുതിവഴിയില്‍ പഠനം നിര്‍ത്തിയവരെ ആവശ്യമായ സഹായം ചെയ്ത് സ്‌കൂളില്‍ എത്തിക്കുന്നതിനും നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കിയും വിദ്യാഭ്യാസ രംഗത്ത് പ്രോത്സാഹനം നല്‍കുന്നതിനാണ് എം എസ് എഫ് സ്‌മൈല്‍ പദ്ധതി നടപ്പിലാക്കുന്നത്. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഓഫീസില്‍ നടന്ന രണ്ടാം ഘട്ട ഉദ്ഘാടനം ഖത്തര്‍ കെ എം സി സി നേതാവ് ഡോ. എം പി ശാഫി ഹാജി പഞ്ചായത്ത് ലീഗ് ട്രഷറര്‍ എസ് പി സലാഹുദ്ദീന് നല്‍കി നിര്‍വഹിച്ചു. മൂസ ബാസിത് അധ്യക്ഷത വഹിച്ചു. എം എ നജീബ് പദ്ധതി അവതരണം നടത്തി.
എസ് പി സലാഹുദ്ദീന്‍, പി എം ഗഫൂര്‍ ഹാജി, മുജീബ് കമ്പാര്‍, ഉസ്മാന്‍ കല്ലങ്കൈ, എബി കുട്ടിയാനം, റൗഫ് ബാവിക്കര, അസ്സറുദ്ദീന്‍, സിദ്ധിക്ക് ബേക്കല്‍, പി എം കബീര്‍, മാഹിന്‍ കുന്നില്‍, മുഹമ്മദ് ഖത്തര്‍, ജീലാനി കല്ലങ്കൈ, അബ്ദുറഹിമാന്‍ കല്ലങ്കടി, എ.ആര്‍.ആബിദ്, അസീസ്, ബാത്തിഷ, അജാസ് വി റഹിമാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അന്‍സാഫ് കുന്നില്‍ സ്വാഗതവും തബ്ഷീര്‍ നന്ദിയും പറഞ്ഞു.

Latest