Connect with us

Kottayam

യൂത്ത് ഫ്രണ്ട് എം സംസ്ഥാന സമ്മേളനം കോട്ടയത്ത്

Published

|

Last Updated

കോട്ടയം: യൂത്ത് ഫ്രണ്ട് എം സംസ്ഥാന സമ്മേളനം ഈമാസം 28,29,30 തീയതികളില്‍ കോട്ടയത്ത് നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഇക്ബാല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന് മുന്നോടിയായി 28ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ബൈക്ക് റാലിയോട് വിളംബരജാഥ സംഘടിപ്പിക്കും. വിളംബരജാഥയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് ജോസ് കെ മാണി എം പി നിര്‍വഹിക്കും. തിരുനക്കര മൈതാനിയില്‍ ചേരുന്ന സമാപന സമ്മേളനം കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി ഉദ്ഘാടനം ചെയ്യും. മന്ത്രി പി ജെ ജോസഫ്. ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ് പങ്കെടുക്കും.

Latest