ജോസഫ് മാര്‍ കൂറിലോസിന് യാത്രാമൊഴി

Posted on: September 10, 2014 12:16 am | Last updated: September 10, 2014 at 12:16 am
SHARE

കുന്നംകുളം: കാലം ചെയ്ത മലബാര്‍ സ്വതന്ത്ര സുറിയാനിസഭ വലിയ മെത്രാപ്പൊലീത്ത ജോസഫ് മാര്‍ കൂറിലോസിന് യാത്രാമൊഴി.
സെന്റ് ജോര്‍ജ്ജ് ഭദ്രാസ്യൂദേവാലയത്തില്‍ മുന്‍ മെത്രാപ്പൊലീത്തമാരെ അടക്കം ചെയ്ത ഖബറിടത്തിലായിരുന്നു സംസ്‌കാരം.
സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പൊലീത്ത, മാര്‍ത്താമ്മസഭയിലെ ഡോ. യുയാക്കീം മാര്‍ കുറിലോസ് ജോസഫ് മാര്‍ ബര്‍ണബാസ്, ഗീവര്‍ഗീസ് മാര്‍ സ്‌തേഫാനോസ് എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു സംസ്‌കാരശുശ്രൂഷ. ഉച്ചയ്ക്കു രണ്ടിന് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചു. ശുശ്രൂഷകള്‍ക്കു ശേഷം നാലോടെ ഖബറടക്കം നടന്നു. വികാരി ജനറാള്‍ ഫാ. കെ എം. ജോസ്, ഇടവക സെക്രട്ടറി ഡെന്നി വടക്കന്‍, സഭ ട്രഷറര്‍ സി പി ജോര്‍ജ്ജ്, ഫാ. മൈക്കിള്‍, ഫാ. ബാബു വര്‍ഗീസ്, ഫാ. വര്‍ഗീസ് പുത്തൂര്‍, ഫാ. ജോബ്, ഫാ. ജേക്കബ്, ഫാ. വര്‍ഗീസ് വാഴപ്പിള്ളി, ഫാ. പ്രിന്‍ കോലാടി തുടങ്ങിയവര്‍ ശുശ്രൂഷകളില്‍ പങ്കെടുത്തു.