Connect with us

International

നോര്‍വേയില്‍ തടവുകാരെ വിദേശത്തേക്ക് മാറ്റുന്നു

Published

|

Last Updated

ഓസ്‌ലോ: രാജ്യത്തെ ജയിലുകളിലെ അന്തേവാസികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ ഒരു വിഭാഗത്തെ വിദേശത്തെ ജയിലുകളിലേക്ക് മാറ്റാന്‍ നോര്‍വേ തീരുമാനിച്ചു. ജയിലുകളിലെ സമ്മര്‍ദം കുറക്കാനും അറ്റകുറ്റപ്പണക്കുമായി ഒരു സംഘം തടവുകാരെ നെതര്‍ലാന്‍ഡ്‌സിലേക്ക് അയക്കാനാണ് നീക്കം. ഇതിനായി 300 ഡച്ച് ജയിലുകള്‍ നോര്‍വേ വാടകക്കെടുക്കും. ഇതിന് മുമ്പ് ബെല്‍ജിയത്തിലേക്ക് ഇങ്ങനെ തടവുകാരെ മാറ്റിയിരുന്നു. കരാര്‍ പ്രകാരം ജയില്‍ വാര്‍ഡന്‍മാര്‍ നെതര്‍ലാന്‍ഡ്‌സില്‍ നിന്നുള്ളവരായിരിക്കും. എന്നാല്‍ ജയില്‍ ഡയറക്ടര്‍മാരെ നോര്‍വേയില്‍ നിന്ന് തന്നെ അയക്കും.
തടവുകാരോട് മാന്യമായി പെരുമാറുന്നതിന് പേര് കേട്ട രാജ്യമാണ് നോര്‍വേ. അക്രമാസക്തരല്ലാത്ത തടവുകാരെ ഇവിടെ തുറന്ന ജയിലുകളിലാണ് പാര്‍പ്പിക്കുന്നത്. നല്ല സൗകര്യങ്ങളുള്ളതാണ് ഇവിടുത്തെ ജയിലുകള്‍. എന്നാല്‍ 2013 മുതല്‍ ജയില്‍ നവീകരണങ്ങള്‍ നിലച്ചിരിക്കുകയാണ്. 435 മില്യണ്‍ പൗണ്ടിന്റെ നവീകരണ പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷം നടക്കാന്‍ പോകുന്നത്. ഇതിനായ ചില ജയിലുകള്‍ അടച്ചിടേണ്ടി വരും. ഈ സാഹചര്യത്തിലാണ് ഡച്ച് ജയിലുകള്‍ വാടകക്കെടുക്കുന്നത്.

Latest