Connect with us

National

ഡീസല്‍ വില കുറച്ചേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില താഴുന്ന സാഹചര്യത്തില്‍ ഡീസലിന്റെ വില കുറച്ചേക്കും. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് സൂചന. വിലക്കുറവ് യാഥാര്‍ഥ്യമായാല്‍ ഏഴ് വര്‍ഷത്തിനിടെ ആദ്യമായിരിക്കും അത്. ക്രൂഡ് വില ബാരലിന് നൂറ് ഡോളറിന് താഴെയെത്തിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ആഭ്യന്തര വിപണിയില്‍ ഡീസല്‍ വില കുറക്കുന്ന കാര്യം ആലോചിക്കുന്നത്. അസംസ്‌കൃത എണ്ണയുടെ വില പതിനാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോഴുള്ളത്. മോശം മണ്‍സൂണിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യ വിലക്കയറ്റമുണ്ടാകുമെന്ന ആശങ്കക്കിടെ ഡീസല്‍ വില കുറയുന്നത് വലിയ ആശ്വാസം പകരും. അതേസമയം, ഡീസലിന് ഏര്‍പ്പെടുത്തിയ വിലനിയന്ത്രണം എടുത്തുകളഞ്ഞ് വിപണി ചലനങ്ങള്‍ക്ക് വിട്ടു കൊടുക്കാനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

Latest