സോഷ്യല്‍ മീഡിയകളിലൂടെയുള്ള വ്യാജ പ്രചാരണം: ഒമാനില്‍ ബോധവത്കരണം സംഘടിപ്പിക്കുന്നു

Posted on: September 9, 2014 11:58 pm | Last updated: September 9, 2014 at 11:58 pm
SHARE

സഹം: ആധികാരികമല്ലാത്തതും വിശ്വാസ്യത ഉറപ്പുവരുത്താതുമായ വാര്‍ത്തകളും മറ്റും സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെ ഒമാന്‍ മതകാര്യവകുപ്പ് പ്രചാരണവും ബോധവത്കരണവും സംഘടിപ്പിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കും പ്രവണതകള്‍ക്കുമെതിരെ ആര്‍ ഒ പി ശക്തമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് മതകാര്യ വകുപ്പിന്റെ ബോധവത്കരണ പരിപാടികള്‍. ‘സദാ ശബാബ്’ എന്ന പേരില്‍ രൂപവത്കൃതമായ സമിതിയുടെ നേതൃത്വത്തിലാണ് ബോധവ്തകരണങ്ങള്‍ നടക്കുന്നത്.