ഐ ഫോണ്‍ 6 വിപണിയില്‍

Posted on: September 9, 2014 11:03 pm | Last updated: September 9, 2014 at 11:03 pm
SHARE

iphone-6-620x480ന്യൂയോര്‍ക്ക്: നിരവധി പുതുമകളോടെ ആപ്പിളിന്റെ ഐ ഫോണ്‍6 പുറത്തിറങ്ങി. ഐഒഎസ് 8 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആപ്പിള്‍ ഉപയോഗിച്ചിരിക്കുന്നത്.
4.7(12 സെന്റീ മീറ്റര്‍,5.5 ഇഞ്ച്(14 സെന്റീ മീറ്റര്‍) എന്നീ വലുപ്പത്തോടെയുള്ള സ്‌ക്രീനുകളടങ്ങിയ രണ്ട് മോഡലുകളാണ് ആപ്പിള്‍ ഇത്തവണ രംഗത്തെത്തിച്ചിരിക്കുന്നത്. വാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ കയ്യിലെടുക്കാതെ തന്നെ നിര്‍ദേശങ്ങള്‍ വഴിയും ടച്ച് വഴിയും ഫോണില്‍ ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്യാം. കൂടാതെ ഫോണ്‍ ഉപയോഗിച്ച് പണമടയ്ക്കുന്ന സംവിധാനമായ മൊബൈല്‍ പെയ്‌മെന്റിനായുള്ള നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ചിപ്പ്(എന്‍എഫ്‌സി), ആരോഗ്യവുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനുകളെ ഏകോപിപ്പിച്ച് ഹെല്‍ത്ത് കിറ്റ് എന്നിവയും ഐ ഫോണ്‍ 6ന്റെ പ്രത്യേകതകളാണ്.