പാക് വ്യോമാക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു

Posted on: September 9, 2014 9:29 pm | Last updated: September 9, 2014 at 10:29 pm
SHARE

പെഷാവര്‍: വടക്ക്പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ പാക് സേന നടത്തിയ വ്യോമാക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടക വസ്തുക്കള്‍ നശിപ്പിച്ചുവെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ബോയ, ഡിഗാന്‍ എന്നീ പ്രദേശങ്ങളിലെ തീവ്രവാദി ഒളിത്താവളങ്ങളിലാണ് സേനയുടെ തോക്കുകള്‍ ഘടിപ്പിച്ച ഹെലികോപ്റ്ററുകള്‍ ആക്രമണം നടത്തിയത്. പത്ത് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും ഇവരുടെ ഒളിത്താവളങ്ങള്‍ നശിപ്പിച്ചതായും സൈന്യം അവകാശപ്പെട്ടു. അഞ്ച് വാഹനങ്ങളും സ്‌ഫോടന സാമഗ്രികളും ആയുധങ്ങളും നശിപ്പിച്ചതായും പ്രസ്താവനയിലുണ്ട്. അഫ്ഗാന്‍ അതിര്‍ത്തിക്കു സമീപത്തെ വടക്കന്‍ വസീരിസ്ഥാന്‍ ജില്ലയിലെ തീവ്രവാദ ക്യാമ്പുകള്‍ ഒഴിപ്പിക്കാന്‍ ജൂണ്‍ 15 മുതലാണ് സാബ് ഇ അസ്ബ് എന്ന പേരില്‍ പാക്ക് സൈന്യം സൈനിക നടപടി ആരംഭിച്ചത്. സമാധാന ചര്‍ച്ചകള്‍ തകര്‍ന്ന സാഹചര്യത്തിലും കറാച്ചി വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലുമാണിത്.