അനുവദിക്കപ്പെട്ടതിലധികം വിദ്യാര്‍ഥികളെ ബസുകളില്‍ കയറ്റരുതെന്ന് പോലീസ്

Posted on: September 9, 2014 9:01 pm | Last updated: September 9, 2014 at 9:31 pm
SHARE

അബുദാബി: ബസുകളില്‍ അനുവദിക്കപ്പെട്ട എണ്ണത്തിലധികം വിദ്യാര്‍ഥികളെ കയറ്റരുതെന്ന് സ്‌കൂള്‍ അധികൃതരോട് അബുദാബി പോലീസ് ആവശ്യപ്പെട്ടു. ഓരോ വിദ്യാര്‍ഥിക്കും വെവ്വേറെ സീറ്റുകള്‍ ബസുകളില്‍ ഉറപ്പാക്കണമെന്നും സീറ്റുകളുടെ എണ്ണത്തിലധികം കുട്ടികളെ ബസില്‍ കയറ്റുന്നത് നിയമ വിരുദ്ധമാണെന്നും പോലീസ് അറിയിച്ചു.
ട്രാഫിക് വിഭാഗത്തിലെ പട്രോള്‍ സംഘം സ്‌കൂള്‍ ബസുകളെ പ്രത്യേകമായി നിരീക്ഷിക്കും. നിയമലംഘകര്‍ക്ക് പിഴ ചുമത്തും, പോലീസ് പറഞ്ഞു. സ്‌കൂളുകളും മറ്റു സ്ഥാപനങ്ങളും തങ്ങളുടെ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഇടക്കിടെ പരിശോധിച്ച് ഉറപ്പുവരുത്തണം. ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ വാഹനങ്ങളിലുണ്ടെന്ന് ബോധ്യപ്പെടണമെന്നും അധികൃതരോട് പോലീസ് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ സുരക്ഷാ കാര്യങ്ങളുടെ ബോധവത്കരണവുമായി ബന്ധപ്പെട്ട് അബുദാബി പോലീസ് സ്‌കൂളുകളില്‍ നേരിട്ടെത്തുന്നുണ്ട്.