Connect with us

Gulf

മേരിലാന്റ് സ്‌കൂളില്‍ ഇനി റോബോട്ടുകള്‍ പഠിപ്പിക്കും!

Published

|

Last Updated

അബുദാബി: വിദ്യാര്‍ഥികള്‍ക്ക് ഊര്‍ജ തന്ത്രവും കണക്കും പഠിപ്പിക്കാന്‍ ഇനി അധ്യാപകരായി റോബോട്ടുകള്‍!. അബുദാബി മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മേരിലാന്റ് ഇന്റര്‍നാഷനല്‍ സ്‌കൂളിലാണ് രാജ്യത്ത് ആദ്യമായി അധ്യാപനത്തിന് റോബോട്ടുകളെ ഉപയോഗപ്പെടുത്തുന്നത്.
സ്‌കൂളിലെ വിവിധ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഊര്‍ജ തന്ത്രവും കണക്കും പഠിപ്പിക്കാന്‍ 30 റോബോട്ട് അധ്യാപകരെയാണ് സ്‌കൂള്‍ അധികൃതര്‍ നിശ്ചയിച്ചത്. സ്‌കൂളില്‍ ഇതിനായി പ്രത്യേകം റോബോട്ട് ലാബ് തന്നെ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. നിലവിലുള്ള 30 റോബോട്ടുകള്‍ക്കു പുറമെ അടുത്ത മാസം അഞ്ച് എണ്ണം കൂടി എത്തുമെന്നും അധികൃതര്‍ അറിയിച്ചു. പുസ്തകങ്ങളിലെ ടെക്സ്റ്റുകള്‍ വായിച്ച് 18 ഭാഷകളില്‍ വരെ ഭാഷാന്തരപ്പെടുത്താനുള്ള കഴിവുകള്‍ റോബോട്ട് അധ്യാപകര്‍ക്കുണ്ടെന്ന് അധികൃതര്‍ വിശദീകരിച്ചു.