മലബാര്‍ ഗോള്‍ഡ് ഷോറൂം ഉദ്ഘാടനം നാളെ

Posted on: September 9, 2014 9:00 pm | Last updated: September 9, 2014 at 9:29 pm
SHARE

ദുബൈ: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ദുബൈയിലും ഫുജൈറയിലും രണ്ട് ഷോറുമുകള്‍ തുറക്കുന്നു. പ്രശസ്ത സിനിമാ താരം സൂര്യയാണ് നാളെ (ബുധന്‍) രണ്ട് ഷോറൂമുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുക. ഫുജൈറ ലുലു മാളില്‍ വൈകുന്നേരം 5.30നും ദുബൈയില്‍ ലുലു വില്ലേജില്‍ രാത്രി 7.30നുമാണ് ഉദ്ഘാടനം നടക്കുക. ഉദ്ഘാടനത്തിന്റെ ഭാഗമായി 3,000 ദിര്‍ഹത്തില്‍ അധികം തുകയുടെ ആഭരണം വാങ്ങുന്നവര്‍ക്ക് സ്വര്‍ണ നാണയം സമ്മാനമായി ലഭിക്കും. 5,000 ദിര്‍ഹത്തിന് മുകളില്‍ ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കും സ്വര്‍ണ നാണയം ലഭിക്കും. ഈ മാസം അവസാനം വരെയാണ് ആനുകൂല്യം ലഭിക്കുക. ഇതോടെ യു എ ഇയിലെ മലബാര്‍ ഗോള്‍ഡിന്റെ ഷോറൂമുകളുടെ എണ്ണം 20 ആയി ഉയരും. ജി സി സി മേഖലയില്‍ മൂന്നു ഷോറൂമുകള്‍ കൂടി ഈ മാസം തുറക്കുമെന്നു മലബാര്‍ ഗോള്‍ഡ് അധികൃതര്‍ വ്യക്തമാക്കി.