മേച്ചേരി അവാര്‍ഡ് സിപി സെതലവിക്ക്

Posted on: September 9, 2014 9:29 pm | Last updated: September 9, 2014 at 9:29 pm
SHARE

cp saidalaviദുബൈ: ദുബൈ കെ എം സി സി സത്‌വ ഏരിയ കമ്മിറ്റി ഏര്‍പ്പെടുത്തിയ ചന്ദ്രിക ദിനപത്രത്തിന്റെ പത്രാധിപരായിരുന്ന റഹീം മേച്ചേരിയുടെ സ്മരണാര്‍ഥമുള്ള മാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡ് ഗ്രന്ഥകാരനും കോളമിസ്റ്റുമായ സി പി സൈതലവിക്ക്. മാധ്യമ രംഗത്തെ സ്തുത്യര്‍ഹമായ സേവനത്തിനാണ് അവാര്‍ഡ്. ചന്ദ്രിക പത്രാധിപരും മഹാ കവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കമ്മിറ്റി ചെയര്‍മാനുമാണ് സി പി സൈതലവി. ഹാരിസ് മുറിച്ചാണ്ടി, ഇബ്‌റാഹീം മുറിച്ചാണ്ടി, ശിഹാബുദ്ദീന്‍ തങ്ങള്‍ കരുവാരക്കുണ്ട്, ഇസ്മാഈല്‍ ഏറാമല, യൂനുസ് അമ്പലക്കണ്ടി, യു കെ കുഞ്ഞമ്മദ് സംസാരിച്ചു.