രാജ്യത്തെ താമസക്കാരില്‍ ഭഹുഭൂരിപക്ഷവും കടക്കാര്‍

Posted on: September 9, 2014 9:21 pm | Last updated: September 9, 2014 at 9:21 pm
SHARE

ദുബൈ: രാജ്യത്ത് താമസിക്കുന്നവരില്‍ 10 എട്ടു പേരും കടക്കാരെന്ന് പഠനം. മൊത്തം കടക്കാരില്‍ 25 ശതമാനവും വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തുന്നതായും പഠനം വ്യക്തമാക്കുന്നു. സര്‍വേയില്‍ പ്രതികരിച്ച 77 ശതമാനം ആളുകളും ഏതെങ്കിലും ഒരു യു എ ഇ ബേങ്കില്‍ നിന്നും തങ്ങള്‍ കടമെടുത്തതായി സമ്മതിക്കുന്നു. യു എ ഇ കേന്ദ്രമാക്കി സാമ്പത്തിക രംഗത്ത് പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. 54.7 ശതമാനം പേരും ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട് വായ്പ എടുത്തവരാണ്. 436 ശതമാനത്തിന് വ്യക്തിഗത വായ്പയാണുള്ളത്. 12.6 ശതമാനത്തിന് കാര്‍ വാങ്ങാനായിരുന്നു വായ്പ എടുത്തത്. 4.1 ശതമാനം ആളുകള്‍ കടം വീട്ടാനായിരുന്നു ബേങ്കുകളെ സമീപിച്ചതെന്നും സര്‍വേയില്‍ വ്യക്തമായിട്ടുണ്ട്. വീഴ്ച വരുത്തുന്നവരില്‍ ഒരു തവണ വീഴ്ച വരുത്തിയവരും ഉള്‍പ്പെടും. ചിലര്‍ പതിവായി താമസിച്ചാണ് വായ്പ തിരിച്ചടക്കുന്നത്. ജൂലൈക്കും ആഗസ്റ്റിനും ഇടയിലാണ് സര്‍വേ നടത്തിയത്.