പ്രളയത്തില്‍ കുടുങ്ങിയ കൂടുതല്‍ മലയാളികള്‍ ഡല്‍ഹിയില്‍ തിരിച്ചെത്തി

Posted on: September 9, 2014 8:58 pm | Last updated: September 9, 2014 at 8:58 pm
SHARE

MALAYALEES-RETURN-360x189ന്യൂഡല്‍ഹി; കാശ്മീരില്‍ പ്രളയ മേഖലയില്‍ കുടുങ്ങിയ കൂടുതല്‍ മലയാളികള്‍ ഇന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തി. കണക്കുകള്‍ അനുസരിച്ച ഇനിയും മുന്നൂറോളം മലയാളികള്‍ കാശ്മീരിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. എഴുപത് മലയാളികളാണ് ഇതുവരെ ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. തിരിച്ചെത്തിയവരെല്ലാം സ്വകാര്യ ടൂര്‍ കമ്പനികളുടെ വിവിധ പാക്കേജുകളില്‍ വിനോദ യാത്രക്ക് പോയവരാണ്.