ഓവര്‍ ഡ്രാഫ്റ്റ് മറികടക്കാന്‍ ബിവ്‌കോ 300 കോടി രൂപ നല്‍കി

Posted on: September 9, 2014 8:51 pm | Last updated: September 9, 2014 at 8:51 pm
SHARE

km maniതിരുവനന്തപുരം; സംസ്ഥാനത്ത് ഓവര്‍ ഡ്രാഫ്റ്റ് മറികടക്കാന്‍ ബിവറേജ് കോര്‍പ്പറേഷന്‍ മു്‌നനൂറ് കോടി രൂപ നല്‍കി. മുപ്പത് കോടി രൂപകൂടി നാളെ നല്‍കും. ഇതിനിടെ ഓവര്‍ഡ്രാഫ്റ്റ് ആദ്യമായല്ലെന്നും സാമ്പത്തിക പ്രതിസന്ധിയില്‍ ആശങ്ക വേണ്ടെന്നും വ്യക്തമാക്കി ധനമന്ത്രി കെ.എം മാണി രംഗത്തെത്തി. രണ്ട് ദിവസത്തിനകം ഖജനാവ് പഴയ നിലയിലാകുമെന്നും മന്ത്രി പറഞ്ഞു.
ഇടത് സര്‍ക്കാരിന്റെ കാലത്ത്(2007-2008)കലയളവില്‍ സംസ്ഥാനത്ത് ഓവര്‍ ഡ്രാഫ്റ്റ് ഉണ്ടായിരുന്നതായും കെഎം മാമി പറഞ്ഞു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു കെഎം മാണി.