സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് മുഖ്യമന്ത്രി

Posted on: September 9, 2014 6:32 pm | Last updated: September 10, 2014 at 5:25 pm
SHARE

oommenchandiതിരുവനന്തപുരം: ഓണച്ചെലവുകള്‍ കൊടുത്തുതീര്‍ക്കുന്നതിനിടെ സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റിലായെന്ന വാര്‍ത്തകള്‍ക്ക മുഖ്യമന്ത്രിയുടെ മറുപടി. ഓവര്‍ ഡ്രാഫ്റ്റ് അനുവദനീയമാണെന്നും ഏഴു ദിവസത്തിനകം അടച്ചുതീര്‍ക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
വെള്ളിയാഴ്ച ഖജനാവ് കാലിയായതിന് ശേഷം നിത്യദാന ചെലവുകള്‍ക്കെടുത്ത അധിക തുകയും മതിയാകാതെ വന്നതോടെയാണ് ഓവര്‍ ഡ്രാഫ്റ്റിലേക്കപോയത്. വരുമാനം കുറഞ്ഞതാണ് ഇത്രയും രൂക്ഷമായ സ്ഥിതി ഉണ്ടാക്കിയത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നുകരകയറാന്‍ പുതിയ വരുമാന മാര്‍ഗത്തിന് ധനവകുപ്പ് നീക്കം തുടങ്ങി. പുതിയ നികുതി ഏര്‍പ്പെടുത്തലും ഫീസുകളും മറ്റും വര്‍ധിപ്പിക്കലും പരിഗണിക്കുന്നുണ്ട്.