ഡല്‍ഹി സര്‍ക്കാര്‍ രൂപീകരണം: ഒക്ടോബര്‍ രണ്ടിനകം തീരുമാനമെടുക്കാന്‍ സുപ്രീംകോടതി

Posted on: September 9, 2014 2:51 pm | Last updated: September 9, 2014 at 11:49 pm
SHARE

the_supreme_court_of_12915fന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് ഒക്ടോബര്‍ രണ്ടിനകം അന്തിമ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാറിന്റെ ഇതുവരെയുള്ള നീക്കങ്ങള്‍ തൃപ്തികരമല്ലെന്നും കോടതി നിരീക്ഷിച്ചു. മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും കോടതി പറഞ്ഞു.
അതേസമയം ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ക്ഷണിച്ചാല്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന ബിജെപി അറിയിച്ചു. ഡല്‍ഹി നിയമസഭ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് അടുത്ത മാസം പത്തിലേക്ക് കോടതി നീട്ടി.
എഎപി എംഎല്‍എമാരെ സ്വാധീനിക്കാന്‍ ബിജെപി നേതാക്കള്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്നലെ എഎപി പുറത്തുവിട്ടിരുന്നു.