സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് വെള്ളാപ്പള്ളി

Posted on: September 9, 2014 12:45 pm | Last updated: September 9, 2014 at 12:46 pm
SHARE

vellappally

തിരുവനന്തപുരം: മദ്യനയവുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു വലിയ ജനവിഭാഗത്തെ ബാധിക്കുന്ന പ്രശ്‌നത്തില്‍ സിപിഎം മൗനം പാലിക്കുകയാണ്. തിരുമേനിമാര്‍ മാത്രമല്ല കേരളത്തിലുള്ളതെന്ന് ഓര്‍ക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദി എസ്എന്‍ഡിപിയുടെ ശക്തി തിരിച്ചറിയുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഇവിടെയുള്ള പലര്‍ക്കും അത് മനസ്സിലായിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.