ബാര്‍ കേസ്: സര്‍ക്കാര്‍ തടസ്സ ഹരജി നല്‍കി

Posted on: September 9, 2014 12:34 pm | Last updated: September 9, 2014 at 11:49 pm
SHARE

supreme courtന്യഡല്‍ഹി: ബാര്‍ ലൈസന്‍സ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തടസ്സ ഹരജി നല്‍കി. ബാറുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ ബാര്‍ ഉടമകള്‍ നല്‍കിയ ഹരജിയില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി.

ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍ 12ാം തീയതിയോടെ പൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചതോടെയാണ് ബാറുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടേത് ഇടക്കാല ഉത്തരവ് ആയതിനാല്‍ അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെ പ്രവര്‍ത്തനാനുമതി നല്‍കണമെന്നാണ് ഉടമകളുടെ ആവശ്യം.