രഞ്ജിത് സിന്‍ഹയ്ക്ക് സുപ്രീംകോടതി നോട്ടീസ്

Posted on: September 9, 2014 11:14 am | Last updated: September 9, 2014 at 11:49 pm
SHARE

supreme courtന്യൂഡല്‍ഹി: രഞ്ജിത് സിന്‍ഹയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രീകോടതി സിന്‍ഹിയക്ക് നോട്ടീസ് അയച്ചു. 10 ദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഈ മാസം 19ന് കേസ് വീണ്ടും പരിഗണിക്കും. രഞ്ജിത് സിന്‍ഹക്കെതിരായ ടു ജി കേസിലെ തെളിവുകള്‍ ഗൗരവമേറിയതാണെന്ന് സുപ്രീം കോടതി ഇന്നലെ പറഞ്ഞിരുന്നു.

ടു ജി കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള റിലയന്‍സ് കമ്പനി ഉദ്യോഗസ്ഥരുമായി രഞ്ജിത് സിന്‍ഹ കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട രേഖകള്‍ പിരശോധിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
റിലയന്‍സ് ഉദ്യോഗസ്ഥരുമായി ഒന്നര വര്‍ഷത്തിനിടെ 50ല്‍ അധികം തവണ കൂടിക്കാഴ്ച്ച നടത്തിയെന്ന് തെളിയിക്കാന്‍ രഞ്ജിത് സിന്‍ഹയുടെ വീട്ടിലെ സന്ദര്‍ശക ഡയറി പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.