സുഗന്ധഗിരി-കോളിച്ചാല്‍ റോഡ് തകര്‍ന്നു; യാത്ര ദുരിതം

Posted on: September 9, 2014 10:09 am | Last updated: September 9, 2014 at 10:09 am
SHARE

road keralaപൊഴുതന: സുഗന്ധഗിരി- കോളിച്ചാല്‍ റോഡ് തകര്‍ന്നതോടെ പ്രദേശത്തുകാര്‍ ദുരിതത്തിലായി. രണ്ട് പഞ്ചായത്തുകള്‍ അതിരിടുന്ന ഈ റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായി.
റോഡ് തകര്‍ന്നതോടെ സുഗന്ധഗിരി വഴി കോളിച്ചാല്‍, അംബ, വൃന്ദാവന്‍ എന്നിവിടങ്ങളിലേക്കുള്ള യാത്ര ദുഷ്‌ക്കരമായി. ഗവ. സ്‌കൂള്‍, ട്രൈബല്‍ ഓഫീസ്, മാവേലി സ്റ്റോര്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പോകാനുള്ള ഏക പാതയും കൂടിയാണിത്. അഞ്ച് കിലോ മീറ്റര്‍ വരുന്ന ഈ റോഡ് 20 വര്‍ഷത്തോളമായി ടാറിംഗ് നടത്തിയിട്ടെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. പൊഴുതന പഞ്ചായത്തിലെ എട്ടാം വാര്‍ഡാണ് ഈ പ്രദേശം. എസ് സി, എസ് ടി കുടുംബങ്ങളാണ് കൂടുതലും താമസിക്കുന്നത്. വൈത്തിരി പഞ്ചായത്തുകാര്‍ക്കാണ് ഈ പാത കൂടുതലും പ്രയോജനപ്പെടുന്നത്. അതു കൊണ്ട് തന്നെ പൊഴുതന പഞ്ചായത്തിന്റെ പ്രസിഡന്റിന്റെ വാര്‍ഡുകൂടിയായ പ്രദേശത്തെ റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.