മലമ്പുഴയില്‍ വന്‍തിരക്ക്; നെല്ലിയാമ്പതിയില്‍ നിരാശരായി മടങ്ങുന്നു

Posted on: September 9, 2014 10:01 am | Last updated: September 9, 2014 at 10:01 am
SHARE

malampuzhaപാലക്കാട്: മലമ്പുഴയില്‍ വിനോദസഞ്ചാരികളുടെ വന്‍തിരക്ക്. ഓണത്തോടാനുന്ധിച്ച് ജില്ലക്കകത്തും പുറത്തും നിന്നുമായി ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്. മലമ്പുഴ ഉദ്യാനത്തിന് പുറമെ അണക്കെട്ട് തുറന്നതും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ്. തിരുവോണദിവസവും ഇന്നലെയും മലമ്പുഴ വിനോദസഞ്ചാരികളെ കൊണ്ട് വീര്‍പ്പ് മുട്ടി. ഇന്നലെ മത്രം 6,79,615 രൂപയാണ് രൂപയാണ് വരുമാനയിനത്തില്‍ ലഭിച്ചത്. ഇത് ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്.
ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കലാപരിപാടികള്‍ സംഘടിപ്പിച്ചതും വിനോദ സഞ്ചാരികള്‍ക്ക് ഹരമായി. നെല്ലിയാമ്പതിയിലും വിനോദസഞ്ചാരികളുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത് നിരാശയുളവാക്കുന്നുണ്ട്. മാന്‍പാറ, ഗോവിന്ദാമല, കാരാശുരി ഹില്‍ടോപ്പ്, നൂറടി ഹില്‍ടോപ്പ്, വിക്ടോറിയ ചര്‍ച്ച്ഹില്‍, വാഴക്കുണ്ട് വെള്ളച്ചാട്ടം എന്നിവ സന്ദര്‍ശിക്കുന്നതിനാണ് വിനോദ സഞ്ചാരികള്‍ക്ക് വിലക്കുള്ളത്. 2012 മുതലാണ് വനംവകുപ്പ് ഈ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതുമൂലം വിനോദസഞ്ചാരികള്‍ നിരാശയോടെയാണ് മടങ്ങുന്നത്. നിലവില്‍ നെല്ലിയാമ്പതിയിലെത്തുന്ന വിനോദസഞ്ചാരികള്‍ സീതാര്‍കുണ്ട് വ്യൂ പോയിന്റ്, കേശവന്‍പാറ, മാട്ടുമല, കാരപ്പാറ വെള്ളച്ചാട്ടം എന്നിവ കണ്ട് മടങ്ങുന്നതിനാല്‍ ടൂറിസം വികസനവും പുരോഗതിയും മുരടിക്കുകയാണ്. ഇതിനു പുറമെ തൊഴിലില്ലാതെ ടാക്‌സിതൊഴിലാളികള്‍, കച്ചവടക്കാര്‍ എന്നിവരുടെ ജീവിതമാര്‍ഗവും വഴിമുട്ടിയിരിക്കുകയാണ്. നെല്ലിയാമ്പതിയില്‍ വനംവകുപ്പ് പരിസ്ഥിതി പേരുപറഞ്ഞ് തടസപ്പെടുത്തിയ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ ടൂറിസം വികസന പുരോഗതിക്കായിപുനഃസ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി, ടൂറിസംമന്ത്രിയോടും സോഷ്യലിസ്റ്റ് ജനത നെല്ലിയാമ്പതി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി എസ പസാദ് ആവശ്യപ്പെട്ടു.