എസ് വൈ എസ് അറുപതാം വാര്‍ഷികം: ശില്‍പ്പശാല നടത്തി

Posted on: September 9, 2014 9:58 am | Last updated: September 9, 2014 at 9:58 am
SHARE

sysFLAGപാലക്കാട്: സമര്‍പ്പിത യൗവനം, സാര്‍ഥക മുന്നേറ്റം പ്രമേയത്തില്‍ ഫെബ്രുവരി 27,28, മാര്‍ച്ച് 1 തീയതികളില്‍ മലപ്പുറം താജുല്‍ ഉമലനഗറില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി പാലക്കാട് സോണ്‍ ഇ സി ശില്‍പ്പശാല നടന്നു.
എസ് വൈ എസ് സോണ്‍ വൈസ് പ്രസിഡന്റ് സിദ്ദീഖ് സഖാഫി അധ്യക്ഷത വഹിച്ചു. ടി പി എം കുട്ടി മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ സഖാഫി കുലുക്കിലിയാട് വിഷയാവതരണം നടത്തി. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി മുഖ്യപ്രഭാഷണം നടത്തി.
സാദ്വിഖ് പൂളക്കാട് സമ്മേളനം ഗാനം ആലപിച്ചു.എ കെ ശാഹുല്‍ഹമീദ് സഖാഫി, റിയാസ് കല്‍മണ്ഡപം, സലാം സഖാഫി പ്രസംഗിച്ചു.
ഒറ്റപ്പാലം: എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ഈസ്റ്റ് ഒറ്റപ്പാലം മഹല്ല് വിളംബരറാലി നടത്തി. ഉമര്‍ മുസ് ലിയാര്‍, ഹാഫിള് അബ്ബാസ് സഖാഫി, ഇബ്രാഹിംകുട്ടി നേതൃത്വം നല്‍കി. സമാപനത്തില്‍ സോണ്‍ സെക്രട്ടറി റശീദ് അശറഫി, മുഹ് യുദ്ദീന്‍ തങ്ങള്‍, നൗഷാദ് സി പ്രസംഗിച്ചു.
മണ്ണാര്‍ക്കാട്: നൊട്ടമല മഹല്ല് പ്രഖ്യാപനം മണ്ണാര്‍ക്കാട് സര്‍ക്കിള്‍ പ്രസിഡന്റ് എം സി സിദ്ദീഖ് സഖാഫി നിര്‍വഹിച്ചു. എം സി ബാപ്പുട്ടി, എ അബ്ദു, എം സി ശെരീഫ് സഖാഫി, സെയ്ത് സഖാഫി, ശെരീഫ് അല്‍ഹസനി പ്രസംഗിച്ചു.
പറളി: എസ് വൈ എസ് പറളി സോണ്‍ശില്‍പ്പശാല നടത്തി. പ്രസിഡന്റ് അബ്ബാസ് സുഹ് രി അധ്യക്ഷത വഹിച്ചു.
ജില്ലാ ദഅ്‌വ കാര്യ പ്രസിഡന്റ് ഉസ്മാന്‍ സഖാഫി കുലുക്കിലിയാട് വിഷയാവതരണം നടത്തി.മജീദ് മാസ്റ്റര്‍, കബീര്‍ കരീമി, അബ്ദുജബ്ബാര്‍ മുസ് ലിയാര്‍ പ്രസംഗിച്ചു
കരിമ്പ: എസ് വൈ എസ് കരിമ്പ സോണ്‍ ശില്‍പ്പശാല ഇന്ന് ഉച്ച തിരിഞ്ഞ് മൂന്നിന് പൊന്നാംകോട് എ ഐ സിയില്‍ നടക്കും, സോണ്‍ ഇ സിഭാരവാഹികള്‍, സര്‍ക്കിള്‍ ഭാരവാഹികള്‍, യൂനിറ്റ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ പങ്കെടുക്കണമെന്ന് സോണ്‍ സെക്രട്ടറി വി എസ് അശറഫ് അല്‍ഹസനി, പ്രസിഡന്റ് ശാഹുല്‍ ഹമീദ് സഅദി അറിയിച്ചു.
കൂറ്റനാട്: എസ്.വൈ.എസ് തൃത്താല സോണ്‍ ശില്പശാല പടിഞ്ഞാറങ്ങാടി സുന്നി സെന്ററില്‍ നടന്നു.
അബ്ദുറസാഖ് സഅദിയുടെ അദ്ധ്യക്ഷതയില്‍ ഇവി അബ്ദുറഹ്മാന്‍ ഹാജി (മര്‍കസ് നോളജ് സിറ്റി) ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ല സെക്രട്ടറി ഇ.സുലൈമാന്‍ മുസ്ലിയാര്‍ ചുണ്ടംപറ്റ വിഷയാവതരണം നടത്തി സംസാരിച്ചു. ഷറഫുദ്ധീന്‍ സഅദി സ്വാഗതവും അബ്ദുന്നസീര്‍ സലഫി നന്ദിയും പറഞ്ഞു.