Connect with us

Malappuram

ഓളപ്പരപ്പില്‍ വള്ളംകളിയുടെ ആവേശം; സാഗരറാണി ജേതാക്കള്‍

Published

|

Last Updated

പൊന്നാനി: തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിനിര്‍ത്തി ബിയ്യം കായലിന്റെ നടന്ന വള്ളംകളി മത്സരത്തില്‍ പടിഞ്ഞാറക്കര നവജീവന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ സാഗരറാണി ജേതാക്കളായി.
കാഞ്ഞിരമുക്ക് ന്യൂടൂറിസ്റ്റ് ആര്‍ട്‌സ് ക്ലബിന്റെ പറക്കുംകുതിര രണ്ടാം സ്ഥാനവും കടവനാട് സ്റ്റാര്‍ ക്ലബ്ബിന്റെ ചുള്ളിക്കാടന്‍ മൂന്നാം സ്ഥാനവും നേടി. മൈനര്‍ എ വിഭാഗത്തില്‍ പുഴമ്പ്രം ഭാവന സ്‌പോര്‍ട്‌സ് ക്ലബിന്റെ പാര്‍ഥസാരഥി ജേതാക്കളായി. കാഞ്ഞിരമുക്ക് പാടത്തങ്ങാടി യുവശക്തിയുടെ വജ്ര രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കാഞ്ഞിരമുക്ക് നവയുഗം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ സൂപ്പര്‍ ജെറ്റ് മൂന്നാമതായി.
മൈനര്‍ ബിയില്‍ മാറഞ്ചേരി ഗ്യാങ് ഓഫിന്റെ ചെങ്കോട്ട ചുണ്ടന്‍ ഒന്നാമതായി. പത്തായി സിഎഫ്‌സിയുടെ പുഴക്കര ചുണ്ടന്‍ രണ്ടാമതും പുതുപൊന്നാനി കോസ്‌കോ കലാസാംസ്‌കാരിക സമിതിയുടെ കായല്‍രാജ മൂന്നാമതുമെത്തി. മൂന്ന് വിഭാഗങ്ങളിലായി 18 വള്ളങ്ങളാണ് മത്സരത്തിനിറങ്ങിയത്. മേജര്‍ വിഭാഗത്തില്‍ എട്ടും, മൈനര്‍ എയില്‍ ആറും, മൈനര്‍ ബിയില്‍ നാലും വള്ളങ്ങളാണ് പങ്കെടുത്തത്. മത്സരം ഇ ടി മുഹമ്മദ് ബശീര്‍ എം പി ഉദ്ഘാടനം ചെയ്തു. പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ്കുട്ടി, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ.എ എം രോഹിത്ത്, സുരേഷ് പൊല്‍പ്പാക്കര, പെരുമ്പടപ്പ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി കെ അബ്ദുള്‍ റശീദ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ പി ബീവി, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു, വി കെ എം ശാഫി, പുന്നക്കല്‍ സുരേഷ്, പാടിയേടത്ത് അബ്ദുള്‍ മജീദ്, കദീജ മുത്തേടത്ത്, അഷ്‌റഫ് കോക്കൂര്‍, ടി കെ അഷ്‌റഫ്, പി വി അയ്യൂബ്, വി വി കുഞ്ഞുണ്ണി, ഇ അബ്ദുല്‍ നാസര്‍, ഇസ്മാഈല്‍ വടമുക്ക്, റഫീസ മാറഞ്ചേരി, സി പി മുഹമ്മദ് കുഞ്ഞി എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്കുള്ള സമ്മാന വിതരണം തഹസില്‍ദാര്‍ ഷിബു പി പോള്‍, ഡി ടി പിസി അംഗം ഷംസു കല്ലാട്ടേല്‍ എന്നിവര്‍ നിര്‍വഹിച്ചു.

 

 

Latest