എസ് ജെ എം സാരഥികള്‍ തമിഴ്‌നാട്ടില്‍ പര്യടനം നടത്തും

Posted on: September 9, 2014 12:37 am | Last updated: September 9, 2014 at 12:37 am
SHARE

കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സില്‍വര്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംസ്ഥാന സാരഥികള്‍ തമിഴ്‌നാട്ടില്‍ പര്യടനം നടത്തും. ഇത് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് എസ് ജെ എം സെക്രട്ടേറിയറ്റ് രൂപം നല്‍കി. ക്ഷേമനിധിയില്‍ നിന്നുള്ള ധനസഹായ സംഖ്യയില്‍ വര്‍ധനവ് വരുത്താന്‍ തീരുമാനിച്ചു. പ്രസിഡന്റ് സയ്യിദ് അലി ബാഫഖി ആധ്യക്ഷത വഹിച്ചു. അബൂഹനീഫല്‍ ഫൈസി, വി പി എം വില്ല്യാപള്ളി, കുഞ്ഞുകുളം സുലൈമാന്‍ സഖാഫി, കെ ഉമര്‍ മദനി, എം കെ എം ബശീര്‍ മുസ്‌ലിയാര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.